SEARCH


Vannathi Pothi Theyyam - വണ്ണാത്തി പോതി തെയ്യം

Vannathi Pothi Theyyam - വണ്ണാത്തി പോതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Vannathi Pothi Theyyam - വണ്ണാത്തി പോതി തെയ്യം

തെയ്യക്കാരനായ ഒരു പെരുവണ്ണാന്റെ ധർമ്മപത്നിയായിരിന്നു പെരുവണ്ണാത്തി. നാട്ടുകാർക്കെല്ലാം തീണ്ടാരിക്കുളി കഴിഞ്ഞാൽ വണ്ണാത്തിമാറ്റ് നൽകിവരുന്നത് പെരുവണ്ണാത്തിയായിരുന്നു. ഒരു ദിവസം പെരുവണ്ണാത്തി മാറ്റും കൊണ്ട് പുരയിൽ നിന്നറങ്ങി പുഴയിലേക്ക് നടക്കും വഴി ഇടയിൽ നിന്നും കറുമ്പി കാട്ടുപെണ്ണ് കണ്ടു. മൂന്നാം കുളി കഴിഞ്ഞ തനിക്കും ഒരു മാറ്റു വേണമെന്നപേക്ഷിച്ചു. പക്ഷെ നേരം വൈകുമ്പോൾ വേണ്ടാതനം വേണ്ടെന്ന് ചൊല്ലി പെരുവണ്ണാത്തി മുന്നോട്ട് നടന്നപ്പോൾ കാട്ടുപെണ്ണ് വഴി തടഞ്ഞു. കാട്ടാളത്തിക്ക് മാറ്റെന്തിനു എന്ന പരിഹാസത്തിൽ കാട്ടുപെണ്ണ് കോപിഷ്ടയായി പെരുവണ്ണാത്തിയെ പാറക്കല്ലിൽ അടിച്ചു കൊന്നു. മരണാന്തരം അവൾ വണ്ണാത്തി പോതി തെയ്യക്കോലമായി.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848